ആ 18 കോടി വേണ്ടെന്ന് പ്രഭാസ്; പണത്തിന് വേണ്ടി എന്തും ചെയ്യില്ല

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വിസ്മയമായി ബാഹുബലി പടര്‍ന്ന് പന്തലിക്കുമ്പോള്‍ ഏറ്റവുമധികം താരത്തിളക്കം ലഭിക്കുന്നത് പ്രഭാസിനാണ്. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും ആരാധകരുടെ പ്രിയതാരമായി മാറിയ പ്രഭാസ് ഇപ്പോള്‍ കോടികളുടെ പരസ്യം നിരസിച്ചുകൊണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്

നിരവധി പരസ്യദാതാക്കളാണ് പ്രഭാസിനെ സമീപിക്കുന്നത്. തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഭാസ് എത്തണമെന്നത് മാത്രമാണ് ഇവരുടെയൊക്കെ ഏക ലക്ഷ്യം. കോടികള്‍ പ്രഭാസിന് നല്‍കാനും ഇവര്‍ തയാറാണ്. പക്ഷേ കോടികളുടെ വലിയ കഥകളൊന്നും കേട്ടാല്‍ കണ്ണ് മഞ്ഞളിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം

ഒരു പരസ്യ കമ്പനി തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാനായി 18 കോടി രൂപയാണ് പ്രഭാസിന് ഓഫര്‍ ചെയ്തത്. ഇപ്പോള്‍ ഇത്തരം പ്രമോഷനുകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി താരം അത് നിരസിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത പരസ്യദാതാക്കളുടെ ഓഫറുകള്‍ നേരത്തേയും പ്രഭാസ് വേണ്ടെന്നു വച്ചിട്ടുണ്ട്. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും പ്രഭാസിന് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു

ബാഹുബലി 2 വിന്റെ ചിത്രീകരണ സമയത്ത് 10 കോടിയുടെ പരസ്യ ഓഫര്‍ പ്രഭാസിന് ലഭിച്ചിരുന്നതായും എന്നാല്‍ പ്രഭാസ് ഇത് വേണ്ടെന്നു വച്ചതായും സംവിധായകന്‍ എസ്.എസ്. രാജമൗലി അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News