അക്ബര്‍ രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാള്‍; പിന്തുടരേണ്ടത് ശിവജിയുടെയും മഹാറാണാ പ്രതാപിന്റെയും മാതൃക; വിവാദ പരാമര്‍ശങ്ങളുമായി യുപി മുഖ്യമന്ത്രി

ലഖ്‌നൗ : മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാളെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബറും ഔറംഗസീബും ഇതേ രീതിയിലാണ് വന്നത്. ഇതു മനസ്സിലാക്കിയാല്‍ രാജ്യത്തെ പ്രശ്‌നങ്ങളെല്ലാം തീരുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗ ആദിത്യനാഥും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

അക്ബറും ബാബറുമെല്ലാം അതിക്രമിച്ച് വന്നവരാണ്. ശിവജിയെയും മഹാറാണ പ്രതാപിനേയും പോലുള്ളവരെയാണ് മാതൃകയാക്കപ്പെടേണ്ടത്. ഗുരു ഗോബിന്ദ് സിംഗ് ആണ് മറ്റൊരു മാതൃക. അവരുടെ പാതയാണ് രാജ്യം പിന്തുടരേണ്ടത്. എത്രയും വേഗം സത്യം മനസിലാക്കുന്നുവോ അത്രയും വേഗത്തില്‍ രാജ്യത്തെ പ്രശ്‌നങ്ങളെല്ലാം അപ്രത്യക്ഷമാവുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

ലഖ്‌നൗവില്‍ മഹാറാണ പ്രതാപിന്റെ 477ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News