
ദില്ലി: എടിഎം സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ വിവാദമായതോടെയാണ് എസ്ബിഐ നിലപാട് മയപ്പെടുത്തിയത്. മാസം നാല് ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി
ഇതിന് ശേഷമുളള ഓരോ ഇടപാടുകള്‍ക്കും 25 രൂപ ഫീസ് ഈടാക്കുമെന്നും എസ് ബി ഐ വിശദീകരിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അറിയിപ്പ്. നേരത്തെ വിവാദമായ ഉത്തരവ് ബഡ്ഡി ഉപഭോക്താക്കള്‍ക്കു വേണ്ടി ഇറക്കിയതാണെന്നും വിശദീകരിച്ചിട്ടുണ്ട്
എസ്ബിഐയുടെ ഡിജിറ്റല്‍ വാലറ്റാണ് എസ്ബിഐ ബഡ്ഡി. ജൂണ്‍ ഒന്നു മുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കും 25 രൂപ ഈടാക്കാനായിരുന്നു എസ്ബിഐ തീരുമാനിച്ചിരുന്നത്. മൂഷിഞ്ഞ നോട്ട് മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ തീരുമാനിച്ചിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here