നോട്ട് നിരോധനം ആറുമാസം പിന്നിട്ടിട്ടും തിരിച്ചെത്തിയ പണമെത്രയെന്ന് ആര്‍ബിഐക്കറിയില്ല

ദില്ലി: നോട്ട് നിരോധനം ഏര്‍പ്പെടുത്തി ആറു മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരോ ആര്‍ബിഐയോ പുറത്തുവിടുന്നില്ല. നോട്ട് നിരോധനത്തിലുടെ തിരിച്ചെത്തിയത് എത്ര പണമാണെന്ന ചോദ്യത്തിനും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേലിനും മറുപടിയില്ല.

നോട്ടുനിരോധനത്തെ തുടര്‍ന്ന് തിരികെയെത്തിയ പണത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് ആര്‍ബിഐ ഗവര്‍ണര്‍ രേഖാമൂലം മറുപടി നല്‍കണമെന്ന് വീരപ്പമൊയ്‌ലി തലവനായ പാര്‍ലമെന്ററി ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ അവസാനം ആര്‍ബിഐ കമ്മിറ്റിക്ക് നല്‍കിയ 15 പേജുള്ള കുറിപ്പിലും ഇതേ കുറിച്ച് വ്യക്തതയില്ല. ഈ കുറിപ്പിലെ വിവരങ്ങള്‍ ബിസിനസ് ലൈന്‍ പുറത്തുവിട്ടു.

നിരോധിച്ച ശേഷം കറന്‍സി ചെസ്റ്റുകളില്‍ തിരികെയെത്തിയ 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ എണ്ണികൊണ്ടിരിക്കുകയാണെന്നും അതു പൂര്‍ത്തിയായാലുടനെ മറുപടി നല്‍കാമെന്നുമാണ് കുറിപ്പിലുള്ളത്. ബാങ്ക് രേഖകള്‍ പ്രകാരമുള്ള കണക്കും എണ്ണിതിട്ടപ്പെടുത്തുന്ന കണക്കും ഒത്തുനോക്കിയാല്‍ മാത്രമേ ശരിയായ കണക്ക് കൂട്ടാനാകൂ. അതുകൊണ്ടാണ് കണക്കു പറയാനാകാത്തത് ബാങ്ക് പറയുന്നു.

കളളപ്പണം പിടിക്കാനെന്ന പേരില്‍ നവംബര്‍ എട്ടിന് നോട്ടുനിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ 500ന്റെ 17,1650 ലക്ഷം നോട്ടുകളും 1000ത്തിന്റെ 6,8580 ലക്ഷം നോട്ടുകളുമാണ് വിനിമയത്തിലുണ്ടായിരുന്നത്. അതുപ്രകാരം 15,44,035 കോടി രൂപയാണ് പുറത്തുണ്ടായിരുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം വ്യാജനോട്ടുകള്‍ എത്രയുണ്ടാകാമെന്ന ചോദ്യത്തിന് അതേ കുറിച്ച് കൃത്യമായ കണക്ക് ഇല്ലെന്നും കൊല്‍ക്കത്ത ആസ്ഥാനമായ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ട് നടത്തിയ സര്‍വെ പ്രകാരം 400 കോടി രൂപ ഉണ്ടെന്നും പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News