പുതുച്ചരി : കൊലപാതകത്തിന് ശേഷം പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ഗുണ്ടാ സംഘത്തിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരയുന്നത്.
രണ്ട് ബൈക്കുകളിലായെത്തിയ സംഘം യുവാവിന്റെ ചോരയിറ്റു വീഴുന്ന തല സ്‌റ്റേഷനിലേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി.
ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് വിനോദ് പിടിയിലായി. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ സംഘത്തിന്റെ കുടിപ്പകയാണെന്ന് പൊലീസ് കരുതുന്നു. സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്ക് വേണ്ടിയാണ് പൊലീസ് അന്വേഷണം.
പുതുച്ചരിയില്‍ അടുത്തിടെ ഗുണ്ടാ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട യുവാവ് നിരവധി കൊലപാതക കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ പിടിയിലാകുന്നതോടെ മറ്റുകേസുകളിലും തുമ്പുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.
പുതുച്ചേരി പൊലീസ് സ്റ്റേഷന് മൂന്നു കിലോമീറ്റര്‍ അകലെയുളള തടാകത്തില്‍ നിന്ന് യുവാവിന്റെ ശരീരം പൊലീസ് കണ്ടെടുത്തിരുന്നു. തടാകക്കരയില്‍വച്ച് തലയറുത്ത് കൊലപാതകം നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭ്യമായി.
ബുധനാഴ്ച രാത്രിയാണ് സംഘം യുവാവിന്റെ തല കവറിലാക്കി പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചത്. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് – പുതുച്ചേരി പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post