മോദിയുടെ സന്ദര്‍ശനം: കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് ചൈനീസ് അന്തര്‍വാഹിനിയ്ക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക; തീരുമാനം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച്

കൊളംബോ: കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് ചൈനീസ് അന്തര്‍വാഹിനിയ്ക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയ സാഹചര്യത്തിലാണ് തീരുമാനം.

ഇത് സംബന്ധിച്ച് ചൈന നല്‍കിയ അപേക്ഷ ശ്രീലങ്ക തള്ളിക്കളയുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ഒക്ടോബറിലാണ് ചൈനീസ് അന്തര്‍വാഹിനി കൊളംബോ തീരത്ത് അവസാനമായി നങ്കൂരമിട്ടത്. അന്ന് ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു.

അതേസമയം, തീരുമാനം താത്കാലികം മാത്രമാണെന്നും ഭാവിയില്‍ ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് കൊളംബോ തീരത്ത് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയേക്കുമെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അനുമതിക്കായി അപേക്ഷിച്ചിരുന്നുവെന്നും അക്കാര്യത്തില്‍ തീരുമാനമായില്ലെന്നുമാണ് ചൈനയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel