കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

ദില്ലി: ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും കശ്മീര്‍ പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യുഎന്‍ വ്യക്തമാക്കി. മനുഷ്യാവാകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഹൈക്കമീഷണര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

ഏപ്രില്‍ 17നാണ് കശ്മീരില്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെ 22ഓളം സോഷ്യല്‍മീഡിയയ്ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സൈന്യം കശ്മീര്‍ ജനതക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്ന പേരില്‍ നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജമ്മുവില്‍ സോഷ്യല്‍മീഡിയ ഉപയോഗം നിരോധിച്ചത്.

നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന 34 ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണവും നിര്‍ത്തിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News