ഒടുവില്‍ ആ ‘ചതിയന്‍’ ക്യാമറ ചേട്ടനും കുറുമ്പിക്കുട്ടിയും കണ്ടുമുട്ടി

ഒടുവില്‍ ആ ‘ചതിയന്‍’ ക്യാമറമാന്‍ ചേട്ടനും സോഷ്യല്‍മീഡിയയില്‍ താരമായ കുറുമ്പിക്കുട്ടിയും കണ്ടുമുട്ടി. സോഷ്യല്‍മീഡിയയില്‍ തരംഗമായശിവന്യയെന്ന കൊച്ചുമിടുക്കിയും കോഴിക്കോട് എസിവിയിലെ ക്യാമറമാനായ കൃതേഷും ചാനല്‍ സ്റ്റുഡിയോയില്‍ വച്ചാണ് കണ്ടുമുട്ടിയത്.

കഴിഞ്ഞവര്‍ഷം കോഴിക്കോട് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടന്ന മുതലക്കുളം മൈതാനിയില്‍ വച്ചാണ് കൃതേഷിന്റെ ക്യാമറയില്‍ ശിവന്യയുടെ കുരുന്നുഭാവങ്ങള്‍ പതിഞ്ഞത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ കുട്ടിയെ അന്വേഷിച്ചുള്ള തിരക്കുകളിലായിരുന്നു സോഷ്യല്‍മീഡിയ. അങ്ങനെ മാസങ്ങള്‍ക്ക് ശേഷമാണ് ശിവന്യയെ കണ്ടെത്തിയത്. തലശ്ശേരി കലായി മാക്കൂട്ടത്തെ വിജേഷിന്റെയും ഷീജയുടെയും മകളാണ് ശിവന്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News