മൂന്നാറില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി; വകുപ്പുകള്‍ തമ്മില്‍ ഏകോപനത്തിന്റെ പ്രശ്‌നമില്ല; ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന് മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി 144 പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് നിരോധനാജ്ഞ പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

നിരോധനാജ്ഞ പ്രഖ്യാപിക്കും മുന്നേ പൊലീസിനേയോ സര്‍ക്കാരിനേയോ അറിയിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ അതുണ്ടായില്ല. വകുപ്പുകള്‍ തമ്മില്‍ എകോപനത്തിന്റെ പ്രശ്‌നം വരുന്നില്ല. പൊതുഭരണവും ആഭ്യന്തരവും മുഖ്യമന്ത്രിയുടെ വകുപ്പുകളാണ്. ജില്ലാ കലക്ടറും സബ് കലക്ടറും പൊതുഭരണത്തില്‍ കീഴിലാണ് വരുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News