കയ്യേറ്റമൊഴിപ്പിക്കാന്‍ ശക്തമായ നടപടികളെന്ന് മുഖ്യമന്ത്രി പിണറായി; പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; മൂന്നാറില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടയവിതരണം തടസപ്പെടുത്താനായി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കയ്യേറ്റമൊഴിപ്പിക്കല്‍ അട്ടിമറിക്കാനായി ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ നിന്ന് മറച്ചുവച്ചെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

മൂന്നാറില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ ഏകോപനത്തിന്റെ പ്രശ്‌നമില്ലായിരുന്നെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൊലീസിനെയോ സര്‍ക്കാരിനെയോ വിവരം അറിയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സബ്കളക്ടര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, മൂന്നാര്‍ വിഷയത്തില്‍ കീഴ്‌വഴക്കം പാലിക്കുന്നതില്‍ വീഴ്ച വരുത്തി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News