നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി; ഇരുവരും അന്വേഷണം നേരിടണമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും തിരിച്ചടി. ഇരുവരും അന്വേഷണം നേരിടണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിനും അന്വേഷണം നടത്താമെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ ദില്ലി മെട്രോ പൊളിറ്റന്‍ കോടതി നേരത്തെ ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു. പ്രഥമദൃഷ്ട്യാ ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന പരാമര്‍ശത്തോടെയായിരുന്നു ഇത്. ഇതിനെതിരെയാണ് സോണിയയും രാഹുലും ഹര്‍ജി നല്‍കിയത്. വിശ്വാസ വഞ്ചനയും അനധികൃത സ്വത്തുസമ്പാദനവും ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് കൊടുത്തത്.

കോണ്‍ഗ്രസ് ഖജാന്‍ജി മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ, സാംപിട്രോഡ എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News