പരിപാടികള്‍ റദ്ദ് ചെയ്ത ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ നിന്ന് ഓടിയത് എന്തിന്? വിചിത്ര കാരണം അംഗീകരിക്കാനാവാതെ ആരാധകര്‍

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ ദില്ലിയിലെയും ജയ്പ്പൂരിലെയും പരിപാടികള്‍ റദ്ദ് ചെയ്ത ബീബര്‍, ആദ്യ ദിവസം തന്നെ അമേരിക്കയിലേക്ക് മടങ്ങി. മുംബൈയിലെ സംഗീത പരിപാടി കഴിഞ്ഞ് പാതിരാത്രി തന്നെ താരം യുഎസിലേക്ക് മടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അതിനുള്ള കാരണം വിചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബീബറിന് ഇന്ത്യയിലെ കാലാവസ്ഥ പിടിച്ചില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൂട് സഹിക്കാന്‍ കഴിയാത്ത ബീബര്‍, ഷര്‍ട്ട് ഊരി കയ്യില്‍ പിടിച്ചായിരുന്നു വണ്ടിയില്‍ കയറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഗീത പരിപാടിയ്ക്കിടയിലും ചൂട് സഹിക്കാന്‍ ബീബറിന് കഴിഞ്ഞില്ല. ഗിത്താര്‍ വായന പിഴച്ചത് ഇതുകൊണ്ടാണെന്നും താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ബീബറിന്റെ പരിപാടി ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കിയത്. ബീബര്‍ പാട്ടുകള്‍ക്ക് ചുണ്ടനക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്. 21 പാട്ടുകള്‍ പാടാമെന്ന് ഏറ്റ താരം നാല് പാട്ടുകള്‍ മാത്രമാണ് യഥാര്‍ത്ഥമായി പാടിയത്. ബേബി, ബോയ്ഫ്രണ്ട്, വാട്ട് ഡു യു മീന്‍, ഗെറ്റ് യൂസ്ഡ് ടു ഇറ്റ് എന്നീ പാട്ടുകളാണ് ബീബര്‍ പാടിയത്.

വൈറ്റ് ഫോക്‌സ് എന്ന കമ്പനിയാണ് ബീബറിന്റെ ഇന്ത്യയിലെ പരിപാടിയുടെ സംഘാടകര്‍. 5000 മുതല്‍ 15000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ജോഹന്നാസ്ബര്‍ഗിലാണ് ബീബറുടെ അടുത്ത സംഗീത പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News