മുത്തലാഖ് ഏറ്റവും ക്രൂരമായ വിവാഹമോചന രീതിയെന്ന് സുപ്രിംകോടതി; ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാഖ് മതത്തിന്റെ കണ്ണില്‍ പാപമല്ലാതാകുന്നതെങ്ങനയെന്നും ചോദ്യം

ദില്ലി: മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാഖിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഏറ്റവും നിചവും നിന്ദ്യവുമായ വിവാഹമോചന രീതിയാണ് തലാക്കെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാക്ക് എങ്ങനെ തുടരുമെന്ന് സുപ്രീംകോടതി ചോദിച്ചു. പാപം ചെയ്യാന്‍ ഒരു ദൈവവും അനുവദിക്കുന്നില്ലെന്ന് കോടതി പരാമര്‍ശമായി ചൂണ്ടികാട്ടി.

മുത്തലാഖില്‍ ഉഭയകക്ഷി സമ്മതമില്ലെന്ന് നിരീക്ഷിച്ച പരമോന്നത കോടതി ഇത് നിരോധിക്കുകയാണെങ്കില്‍ പ്രത്യാഖാതങ്ങള്‍ അപ്പോള്‍ നോക്കാമെന്നും വ്യക്തമാക്കി. മുത്തലാക്കിനെതിരായ ഹര്‍ജിയില്‍ വാദം തുടരവേയാണ് ഭരണഘടനാ ബഞ്ചില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നു സുപ്രധാനമായ നിരീക്ഷണങ്ങള്‍ ഉണ്ടായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News