ബാഹുബലിയെ മലര്‍ത്തിയടിക്കാന്‍ ആമിര്‍ഖാന്‍; ദംഗലും ചരിത്രം കുറിച്ച് ആയിരം കോടി ക്ലബിലേക്ക്

ഇന്ത്യന്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ബാഹുബലി ചരിത്രത്തിലെ എല്ലാ റെക്കോഡുകളും സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലാദ്യമായി 1000 കോടിയെന്ന സ്വപ്‌നനേട്ടവും സ്വന്തമാക്കി മുന്നേറുന്ന ബാഹുബലിയെ മലര്‍ത്തിയടിക്കാന്‍ കൊമ്പുകോര്‍ക്കുകയാണ് ആമിര്‍ഖാന്‍.

ബാഹുബലിയ്ക്ക് മുന്നേ ഇന്ത്യന്‍ റെക്കോര്‍ഡ് കളക്ഷന്‍ ചിത്രമായിരുന്ന ദംഗലിലൂടെയാണ് ആമിറിന്റെ വെല്ലുവിളി. ചരിത്രനേട്ടം സ്വന്തമാക്കിയ ബാഹുബലി 2 വിനു പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം ദംഗലും 1000 കോടി ക്ലബിലേക്കെത്തുമെന്നാണ് വ്യക്തമാകുന്നത്.

മേയ് അഞ്ചിന് ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തിതിരുന്നു. കേവലം അഞ്ച് ദിവസം കൊണ്ട് ദംഗല്‍ ചൈനയില്‍ വാരിക്കൂട്ടിയത് 150 കോടിയിലധികമാണ്. നേരത്തെ ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ്ഓഫിസില്‍ 744 കോടി നേടിയിരുന്നു. ഇതിന് പുറമെ തായ്‌വാനില്‍നിന്നും 20 കോടിയും നേടി.

ചൈനയില്‍ ഗാര്‍ഡിയന്‍സ് ഓഫ് ഗ്യാലക്‌സി 2 വിന്റെ ബോക്‌സ്ഓഫിസ് ഇനിഷ്യല്‍ കളക്ഷന്‍ ദംഗല്‍ തകര്‍ത്തിട്ടുണ്ട്. ഈ കുതിപ്പ് നിലനിര്‍ത്താനായാല്‍ ബാഹുബലിക്ക് പിന്നാലെ 1000 കോടി എന്ന സ്വപ്ന സംഖ്യയിലേക്ക് ദംഗലും എത്തും. നിലവില്‍ 900 കോടി പിന്നിട്ടുകഴിഞ്ഞു ചിത്രത്തിന്റെ കളക്ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here