സംഘ്പരിവാറിന്റെ ബീഫ് രാഷ്ട്രീയം കേരളത്തിലും: വായനക്കാര്‍ക്ക് പ്രതികരിക്കാം

കൊല്ലം: കൊല്ലം നെടുമ്പന പഞ്ചായത്തിലെ നല്ലിലയില്‍ ബീഫ് വില്‍പനശാല പൂട്ടിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. ബിജെപിയുടെ വര്‍ഗീയ അജണ്ഡയാണെന്നോരോപിച്ച് സിപിഐഎം ബീഫ് ഫസ്റ്റ് നടത്തി പ്രതിഷേധിച്ചു. നല്ലില ചന്തയിലെ ബീഫ് വില്‍പനശാലയ്ക്ക് ലൈസന്‍സ് ഇല്ലാത്തതിനാലാണ് പൂട്ടിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി പ്രാദേശിക നേതൃത്വം പറഞ്ഞു.

കാലങ്ങളായി നല്ലില ചന്തയില്‍ പ്രവര്‍ത്തിക്കുന്ന ബീഫ് വില്‍പന കേന്ദ്രത്തിനെതിരെയാണ് ബിജെപിയുടെ ഹര്‍ത്താല്‍. ബീഫ് കട നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. നെടുമ്പന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചന്ത. എന്നാല്‍ ഇവിടെ ബീഫ് വില്‍പനശാലയ്ക്കുള്ള ലൈസന്‍സ് ഇല്ലാതിരുന്നിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു

എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎമ്മിന്റെ നല്ലില പഞ്ചായത്ത് അംഗവും സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

ബിജെപി ഹര്‍ത്താലിനെതിരെ സിപിഐഎം ബീഫും കപ്പയും ഉണ്ടാക്കി വിതരണം ചെയ്തു. ഹര്‍ത്താല്‍ അനുകൂലികള്‍ പഞ്ചായത്ത് ആസ്ഥാനം ഉപരോധിക്കുകയും ചെയ്തു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here