മാപ്പുപറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍; മാപ്പപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി: സുപ്രിംകോടതിയുമായുള്ള ഏറ്റുമുട്ടിലില്‍ നിന്ന് ജസ്റ്റിസ് കര്‍ണന്‍ നിരുപാധികം പിന്‍വാങ്ങി. കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതിയില്‍ മാപ്പ് പറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.

കര്‍ണന്റെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. കോടതിയലക്ഷ്യക്കേസിലെ തടവ് ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്. അറസ്റ്റ് വാറണ്ട് സ്‌റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്.

എന്നാല്‍ കര്‍ണന്റെ മാപ്പപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എഴ് ജഡ്ജിമാരുടേയും സൗകര്യത്തിനനുസരിച്ച് മാത്രമേ ഇത് പരിഗണിക്കാനാകു എന്നും സുപ്രിംകോടതി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here