സെന്‍കുമാറിനെ തിരുത്തി സര്‍ക്കാര്‍; വിവാദം വേണ്ട; പൊലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരുമെന്നും സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെ സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റ നടപടികള്‍ അപ്രായോഗികമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വിവാദങ്ങള്‍ ഉണ്ടാക്കാതെ മുന്നോട്ട് പോകാന്‍ സെന്‍കുമാര്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്

പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ നടപടികള്‍ പ്രായോഗികമല്ല. സെന്‍കുമാര്‍ സ്ഥലമാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് പഴയ സ്ഥാനങ്ങളില്‍ തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം ഡി ജി പിക്കുണ്ടെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News