വ്യഭിചരിക്കപ്പെട്ട പാര്‍ട്ടിയായി മാണി കോണ്‍ഗ്രസ് മാറിയെന്ന് പി സി ജോര്‍ജ്; മാണിയുടെ മുഖ്യമന്ത്രിക്കസേര നഷ്ടമാക്കിയത് ജോസ് കെ മാണിയെന്നും വിമര്‍ശനം

പത്തനംതിട്ട: കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പി സി ജോര്‍ജ്ജ് രംഗത്തെത്തിയത്. ജോസ് കെ മാണിയുടെയും ഭാര്യയുടെയും ഭരണമാണ് ഇപ്പോള്‍ കേരളകോണ്‍ഗ്രസ് എമ്മില്‍ നടക്കുന്നതെന്നും ഇതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വരെ കടുത്ത അതൃപ്തിയിലാണെന്നും പി സി പറഞ്ഞു

ജോസ്‌കെമാണിയുടെ ഇത്തരം രീതികള്‍ക്കെതിരെ സ്വന്തമായി അഭിപ്രായം പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് കെ.എം മാണിയ്ക്കുള്ളത്. വ്യഭിചരിക്കപ്പെട്ട പാര്‍ട്ടിയായി കേരളകോണ്‍ഗ്രസ് മാറിയെന്നും ഒരു വിഭാഗത്തിന്റെയും മാണിയുടെയും കള്ളക്കളിയാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി നടക്കുന്നതെന്ന് തെളിഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളകോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് തന്റെ പുതിയ പാര്‍ട്ടിയായ ജനപക്ഷത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും പല പ്രമുഖ നേതാക്കളും താനുമായി ഇതില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായും പിസിജോര്‍ജ്ജ് പറഞ്ഞു. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി കയ്യേറ്റത്തെക്കുറിച്ച് പഠിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here