ഹര്‍ത്താലിന്റെ മറവില്‍ കോട്ടയത്ത് ആര്‍എസ്എസ് അതിക്രമം; ചെങ്ങളം വില്ലേജ് ഓഫിസ് ആക്രമിച്ചു; ഫയലുകള്‍ കീറിയെറിഞ്ഞ അക്രമി സംഘം ജീവനക്കാരനെ അടിച്ചുവീഴ്ത്തി

കോട്ടയം: ഹര്‍ത്താലിന്റെ മറവില്‍ കുമരകത്തും കോട്ടയം നഗരത്തിലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് നയിച്ച ജാഥയില്‍ പങ്കെടുത്തവര്‍ നഗരത്തില്‍ സ്ഥാപിച്ച സിപിഐഎമ്മിന്റെ കോടിതോരണങ്ങളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു

തിരുനക്കര മൈതാനത്തെ വഴിവിളക്ക് തകര്‍ത്തു. കോട്ടയം തിരുനക്കരയില്‍ കാറിന് കല്ലെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചെങ്ങളം വില്ലേജ് ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ ഹര്‍ത്താലനുകൂലികള്‍ ഫയലുകള്‍ കീറിയെറിഞ്ഞു. തടയാനെത്തിയ ജീവനക്കാരനേയും അക്രമിച്ചു

പരിക്കേറ്റ രാജേഷ് കുമാറിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളും പ്രദേശിക സര്‍വീസ് നടത്തുന്ന കെ എസ്ആര്‍ടിസി വാഹനങ്ങളും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതും പോലീസുമായി വാക്കേറ്റത്തിനിടയാക്കി

നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും ഗ്രാമപ്രദേശങ്ങളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. എം ജി സര്‍വകലാശാലയുടെ പരീക്ഷകളും മുടക്കമില്ലാതെ നടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News