മനസാക്ഷിയുണ്ടോ സെല്‍ഫിയെടുക്കുന്ന ജനക്കൂട്ടമേ…? ബൈക്കുയാത്രികന്‍ തീകത്തി മരിച്ചപ്പോള്‍ സഹായിക്കാനാളില്ല

മഹാരാഷ്ട്ര: പട്ടാപകല്‍ നടുറോഡില്‍ ബൈക്കുയാത്രികന്‍ തീകത്തി മരിച്ചു. മഹാരാഷ്ടയിലെ ബീഡ് ജില്ലയിലെ ദേശീയപാതയിലാണ് സംഭവം. എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടം നടന്നയുടന്‍ തീപിടിച്ച ബൈക്കില്‍ നിന്ന് ദേഹത്തേക്ക് തീപടര്‍ന്നാണ് ദുരന്തമുണ്ടായത്. അതേസമയം ഇടിയുടെ ആഘാതത്തില്‍ തെറിച്ച വീണ മറ്റൊരു ബൈക്കുയാത്രന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബൈക്ക് യാത്രികന്‍ കത്തിയെരിയുമ്പോള്‍ നാട്ടുകാര്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കാനെ സാധിച്ചുളളു. ഹൈവേയിലൂടെ കടന്നുപൊയ വാഹനങ്ങള്‍ നിര്‍ത്താന്‍ പൊലും തയ്യാറായില്ല. ചിലര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലുമായിരുന്നു. സഹായിക്കാന്‍ ശ്രമിക്കാതെ ദ്യശങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയവര്‍ക്കെതിരേ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞതിനാല്‍ മരിച്ചയാളെ തിരിച്ചറിയാന്‍ പൊലീസ് ശ്രമങ്ങള്‍ തുടരുകയാണ്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പടെ കത്തിക്കരിഞ്ഞത് പൊലീസിനെ കുഴയ്ക്കുന്നു. ബൈക്ക് യാത്രികന്‍ ആല്‍ക്കഹോള്‍ കൈവശം സൂക്ഷിച്ചിരുന്നതാണൊ തീ പടരാന്‍ കാരണമായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News