വോട്ടിംഗ് യന്ത്രത്തിലെ തിരിമറി മറികടക്കാന്‍ പുതിയവഴി; വോട്ടിന് സ്ലിപ്പ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഇനിമുതലുളള തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് വോട്ട് പതിഞ്ഞതെന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിങ്ങ് യന്ത്രത്തില്‍ ഒരു തരത്തിലും തിരിമറി സാധ്യമല്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചു.

വോട്ടിങ്ങ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ കഴിയുമോ എന്ന കാര്യം തെളിയിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവസരം നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഏഴ് ദേശീയ പാര്‍ട്ടികളുടെയും 35 സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തത്.

യോഗത്തിന്റെ തുടക്കത്തില്‍ തന്നെ വോട്ടിങ്ങ് യന്ത്രത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യാഗസ്ഥന്‍ വിശദീകരിച്ചു. വോട്ടിങ്ങ് യന്ത്രത്തില്‍ വ്യാപകമായ കൃത്രിമം നടക്കുന്നുവെന്ന പരാതി പതിനാറ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ഉന്നയിച്ചു. പഴയ ബാലറ്റ് സംവിധാനത്തിലേക്ക് തിരിച്ചു പോകണമെന്ന് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും വി വി പാറ്റ് സംവിധാനം ഏര്‍പ്പെടുത്താമെന്ന് കമ്മീഷന്‍ വ്യക്തമാക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News