ദൃശ്യത്തിലെ സുന്ദരിക്കുട്ടി എസ്തര്‍ നായികയാകുന്നു

മലയാളക്കരയില്‍ വമ്പന്‍ ഹിറ്റായി മാറിയ ദൃശ്യത്തില്‍ പ്രേക്ഷകരുടെ കണ്ണ് നനയിച്ച സുന്ദരിക്കുട്ടിയും ഒടുവില്‍ നായികയാകുന്നു. തമിഴ് വെള്ളിത്തിരയിലാകും എസ്തറിന്റെ നായികാവേഷത്തിലെ അരങ്ങേറ്റം.

കുഴലി എന്ന ചിത്രത്തില്‍ 10ാം ക്ലാസ്സില്‍ പഠിക്കുന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാകും താരം എത്തുക. എസ്തര്‍ ഇപ്പോള്‍ പഠിക്കുന്നതും 10ാം ക്ലാസ്സിലാണെന്നതും നായികാവേഷത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ചേര കലൈയരശനാണ് ‘കുഴലി’ സംവിധാനം ചെയ്യുന്നത്.

നേരത്തെ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. 20തോളം ചിത്രങ്ങളില്‍ ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് എസ്തര്‍ ഇപ്പോള്‍ തമിഴില്‍ നായികവേഷം ചെയ്യാനൊരുങ്ങുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News