പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

തിരുവനന്തപുരം: പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത്. തമിഴ്‌നാട് വെള്ളം വിട്ടുനല്‍കാത്തതിനാല്‍ പാലക്കാട് കൊടും വരള്‍ച്ചയുടെ പിടിലിലാണെന്നും വെള്ളമില്ലാത്തതിനാല്‍ കൃഷി നശിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂട്ടികാട്ടി.

വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വ്യക്തമാക്കി. ജലവിനിയോഗകാര്യത്തില്‍ നിലവിലുള്ള അന്തര്‍സംസ്ഥാന കരാറുകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും കരാറിലേര്‍പ്പെടുന്ന കക്ഷികളെല്ലാം വ്യവസ്ഥകള്‍ മാനിച്ചാലേ സഹവര്‍ത്തിത്വം സുഗമമാകുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി കത്തിലൂടെ ചൂണ്ടികാട്ടിയിരുന്നു. മാനുഷിക പരിഗണനയോടെ തമിഴ്‌നാടിന്റെ ആവശ്യങ്ങളോടു കേരളം പ്രതികരിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

2016-17 വര്‍ഷത്തില്‍ ചിറ്റൂര്‍പ്പുഴ പ്രദേശങ്ങളില്‍ 6350 ദശലക്ഷം ക്യുബിക് അടി വെള്ളം ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 3762 ദശലക്ഷം ക്യുബിക് അടി മാത്രമാണ് തമിഴ്‌നാട് ലഭ്യമാക്കിയത്. ജനുവരിയില്‍ ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ ചിറ്റൂര്‍ പുഴ നദീതടപ്രദേശത്തെ രൂക്ഷമായ വരള്‍ച്ച കണക്കിലെടുത്ത് ജലം വിട്ടുനല്‍കുന്നതിനു ധാരണയായിരുന്നു. എന്നാല്‍ ഇത് ലംഘിക്കുകയാണ് തമിഴ്‌നാട് ചെയ്തത്. കേരളം അനുഭവിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ സാഹചര്യത്തില്‍ പറമ്പിക്കുളം ആളിയാര്‍ കരാര്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News