വിക്രമിനൊപ്പം തമന്നയും അധോലോകത്ത്; ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

തമിഴകത്തിന്റെ സ്വന്തം ചിയാന്‍ വിക്രമിന്റെ സ്‌കെച്ച് എന്ന ചിത്രമാണ് ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. തമന്നയാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തുന്നത്

ബാഹുബലി 2 വുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുമുന്‍പേയാണ് തമന്നയുടെ പുതിയ ചിത്രം. തമന്ന അഭിനയിച്ച നിരവധി രംഗങ്ങള്‍ സംവിധായകന്‍ എസ്.രാജമൗലി ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുകയാണിപ്പോഴും

സ്‌കെച്ചിന്റെ പ്രമോ വിഡിയോ വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ടിരുന്നു. അധോലോക നായകനായാണ് ചിത്രത്തില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. സ്‌കെച്ച് സിനിമയില്‍ ചിയാന്‍ വിക്രമിനൊപ്പമുള്ള തമന്നയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്

തമന്നയും വിക്രമും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് സ്‌കെച്ചിന്റെ പോസ്റ്റര്‍. വിജയ് ചന്ദറാണ് ആക്ഷന്‍ ചിത്രമായ സ്‌കെച്ചിന്റെ സംവിധായകന്‍. സ്‌കെച്ചിന്റെ ലോക്കേഷന്‍ ചിത്രങ്ങളെല്ലാം ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനായി വിക്രംതമന്ന ആരാധകര്‍ കാത്തിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമയിലെ അഭിനേത്രിമാരെല്ലാം വിക്രമിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാറുണ്ട്

ചിത്രത്തില്‍ നായികയികയായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അഡ്വാന്‍സ് വരെ വാങ്ങിയ താരം പിന്നീട് തുക തിരിച്ചു നല്‍കുകയായിരുന്നു. എന്തായാലും സായ് പല്ലവിയുടെ നഷ്ടം തമന്നയ്ക്ക് നേട്ടമാകുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News