തട്ടികൊണ്ടുപോയി 14 മാസം കഴിഞ്ഞു; ഫാ. ടോം ഉഴുന്നാലിന്റെ മോചനക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആലംഭാവം വെടിയണമെന്ന് സിപിഐ എം

തിരുവനന്തപുരം: മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ തട്ടിക്കൊണ്ടുപോയ ഫ.ടോം ഉഴുന്നാല്‍ 14 മാസത്തിലേറെയായി തടവില്‍ കഴിയുകയാണ്. എന്നാല്‍, അദ്ദേഹത്തെ മോചിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്.

കോട്ടയം സ്വദേശിയായ ഫാ.ടോമിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തട്ടിക്കൊണ്ടുപോയത്. തന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നെങ്കില്‍ ആ രാജ്യത്തെ സര്‍ക്കാര്‍ ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും വേദനയോടെ ഫാദര്‍ പറയുന്ന വീഡിയോ നേരത്തെ തന്നെ പ്രചാരത്തിലുണ്ട്.

പുതിയ വീഡിയോയില്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വളരെ തണുത്ത പ്രതികരണമാണ് ഉണ്ടണ്ടായത്. ഈ സാഹചര്യത്തില്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരിശ്രമമെന്തെന്ന് ഇന്ത്യക്കാരോട് വെളിപ്പെടുത്താനുള്ള ബാദ്ധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. ഫാദറിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here