നെയ്മര്‍ ബാഴ്‌സ വിടുന്നു; ഭീഷണി പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്

സ്പാനിഷ് വമ്പന്‍ക്ലബായ ബാഴ്‌സലോണ വിടുമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഭീഷണി മുഴക്കിയെന്നു റിപ്പോര്‍ട്ട്. നിലവില്‍ മുഖ്യപരിശീലകനായി പ്രവര്‍ത്തിക്കുന്ന ലൂയിസ് എന്റിക്വെ സ്ഥാനമൊഴിയുമ്പോള്‍ സഹപരിശീലകനായ യുവാന്‍ കാര്‍ലോസ് ഉന്‍സുവിനെ പകരക്കാരനാക്കിയാല്‍ ടീമില്‍ താനുണ്ടാകില്ലെന്ന് നെയ്മര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ട്ടിവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉന്‍സുവും നെയ്മറും തമ്മില്‍ അടുത്തിടെ വലിയ തര്‍ക്കമുണ്ടായിരുന്നു. നെയ്മറിന് കളിയില്‍ ശ്രദ്ധയില്ലെന്നും ഇങ്ങനെയാണ് പോക്കെങ്കില്‍ റൊണാള്‍ഡീഞ്ഞോയുടെ ഗതി വരുമെന്ന ഉന്‍സുവിന്റെ പരാമര്‍ശമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം,

3 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പാനിഷ് ക്ലബായ സെല്‍റ്റ വീഗോയില്‍ നിന്നാണ് ഉന്‍സു ബാഴ്‌സയിലെത്തുന്നത്. ഉന്‍സു മുഖ്യ പരിശീലകനായാല്‍ നെയ്മര്‍ ക്ലബ് വിടുമെന്ന കാര്യം താരത്തോടടുത്ത വ്യത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലിഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരിക്കും നെയ്മറിന്റെ പ്രഥമ പരിഗണനയെന്നും റിപ്പോര്‍ട്ടുകളുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News