മക്കയില്‍ തീപിടുത്തം; മൂന്നു പേര്‍ വെന്തുമരിച്ചു; അപകടം ഹജ്ജ് സ്ട്രീറ്റില്‍

റിയാദ്: പുണ്യ നഗരമായ മക്കയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുപേര്‍ വെന്തുമരിച്ചു. മക്ക ഹജ്ജ് സ്ട്രീറ്റിലെ ഫര്‍ണിച്ചര്‍ വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന വിദേശ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീയണച്ചെങ്കിലും വെയര്‍ഹൗസിനകത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel