ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഐഎമ്മിന് ബന്ധമില്ലെന്ന് പി ജയരാജന്‍; കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കൊലപാതകത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നെന്നും അദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് വലിയ പ്രകോപനമുണ്ടായിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന..
പയ്യന്നൂര്‍ കക്കമ്പാറ സ്വദേശിയായ RSS പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു ബന്ധവുമില്ല..
ഈ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി അപലപിക്കുന്നു..
സര്‍വ്വകക്ഷി സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ പലസ്ഥലങ്ങളിലും RSSന്റെ ഭാഗത്ത് നിന്നും വലിയ പ്രകോപനം ഉണ്ടായിട്ടും ആത്മസംയമനം പാലിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളത്..
സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍കൈ എടുക്കുകയുണ്ടായി,
ഈ സാഹചര്യത്തില്‍ ഈ കൊലപാതകം ന്യായീകരിക്കതക്കതല്ല..
കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപെട്ടു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News