ജസ്റ്റിസ് കര്‍ണന്‍ ഇന്ന് സുപ്രീംകോടതിയില്‍ കീഴടങ്ങിയേക്കും; തടവുശിക്ഷ ബോധപൂര്‍വമെന്ന് സുപ്രീംകോടതി

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് സിഎസ് കര്‍ണന്‍ ഇന്ന് സുപ്രീംകോടതിയില്‍ കീഴടങ്ങിയേക്കും. മാപ്പപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് കര്‍ണന്റെ കീഴടങ്ങല്‍.

കര്‍ണനെ ആറുമാസം ശിക്ഷിക്കാന്‍ ഉത്തരവിട്ടത് ബോധപൂര്‍വമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്ന. കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റിസ് കര്‍ണ്ണന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെങ്കിലും ഇതുസംബന്ധിച്ച ഹര്‍ജി സ്വീകരിക്കാന്‍ കോടതി രജിസ്ട്രി തയ്യാറാകുന്നില്ലെന്ന് ജസ്റ്റിസ് കര്‍ണ്ണന്റെ അഭിഭാഷകന്‍ മാത്യു നെടുമ്പാറ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യത്തിനുള്ള ശിക്ഷ അനിവാര്യമായതെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അഭിപ്രായപ്പെട്ടത്. മുത്തലാഖ് വിഷയത്തില്‍ വാദംകേള്‍ക്കുന്ന അഞ്ചംഗ ബെഞ്ച് മുമ്പാകെയാണ് ജസ്റ്റിസ് കര്‍ണന്റെ വിഷയം അഭിഭാഷകന്‍ ഉന്നയിച്ചത്.

സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ചെന്നൈയില്‍നിന്ന് കാണാതായ ജസ്റ്റിസ് കര്‍ണന്‍ എവിടെയാണെന്നത് സംബന്ധിച്ച് പശ്ചിമബംഗാള്‍ പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. ജസ്റ്റിസ് കര്‍ണന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കോടതി ഉത്തരവ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ശിക്ഷയില്‍ എന്തെങ്കിലും ഇളവ് അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here