മക്കളായ അബ്രാമിനെയും ആര്യനെയും കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന അപവാദപ്രചരണങ്ങള്‍ക്ക് മറുപടിയുമായി കിംഗ് ഖാന്‍ ഷാരൂഖ്. ഓണ്‍ലൈന്‍ മാധ്യമപ്രഭാഷണ പരിപാടിയായ ടെഡ് ടോക്‌സിലൂടെയാണ് ഷാരൂഖിന്റെ പ്രതികരണം. തന്റെ മൂന്നാമത്തെ പുത്രന്‍ അബ്രാമിനെ, മൂത്തമകന്‍ ആര്യന്റെ അവിഹിത സന്തതി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതിലെ വേദനയാണ് ഷാരൂഖ് ആരാധകരുമായി പങ്കുവയ്ക്കുന്നത്.
കിംഗ് ഖാന്റെ വാക്കുകള്‍ ഇങ്ങനെ: ‘നാലുവര്‍ഷം മുമ്പാണ് എനിക്കും ഭാര്യ ഗൗരിക്കും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്ന ആഗ്രഹം ജനിക്കുന്നത്. കുഞ്ഞുണ്ടായപ്പോള്‍ അത് പതിനഞ്ച് വയസുള്ള എന്റെ മൂത്ത മകന്‍ ആര്യന്റെ കുഞ്ഞാണെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരണം ഉണ്ടായി. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാന്‍ എടുത്തു വളര്‍ത്തുന്നു എന്നുമായിരുന്നു കഥകള്‍.’
‘റൊമാനിയയില്‍ വച്ച് ഓടിക്കൊണ്ടിരുന്ന കാറില്‍ ആര്യന്‍ കാമുകിയെ ഗര്‍ഭിണിയാക്കിയെന്നായിരുന്നു പ്രചാരണം. ഇതിനായി ഒരു വ്യാജ വീഡിയോയും ഉണ്ടാക്കി പ്രചരിപ്പിച്ചു. ഇത് ഞങ്ങളുടെ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു. ഇപ്പോള്‍ 19 വയസായ എന്റെ മൂത്ത മകന്‍, അവനോടാരെങ്കിലും ഹലോയെന്നു വിഷ് ചെയ്താല്‍ ചുറ്റും നോക്കി അവന്‍ പറയും: എനിക്ക് ഒരു യൂറോപ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ല, ബ്രോ.’-ഷാരൂഖ് പറയുന്നു.
ദില്ലിയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടിക്കാലം, അച്ഛനമ്മമാരുടെ അകാലവിയോഗം, സൂപ്പര്‍താരമായുള്ള വളര്‍ച്ച.. തുടങ്ങിയ കാര്യങ്ങളും ഷാരൂഖ് പരിപാടിയില്‍ പങ്കുവച്ചു.
Get real time update about this post categories directly on your device, subscribe now.