വ്യാപാരി വ്യവസായി ഏകോപന സമിതി പിളര്‍പ്പിലേക്ക്; പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേരിതിരിഞ്ഞ് ജില്ലാ യോഗങ്ങള്‍ വിളിച്ചു

പാലക്കാട്: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി പിളര്‍ന്നു. ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതിന് ശേഷം ടി നസിറുദ്ദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്ത് നേതൃത്വം നല്‍കുന്ന വിഭാഗം.

സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ ഘടകം പിളര്‍ന്നത്. സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ വിളിച്ചു ചേര്‍ത്ത ജില്ലാ കൗണ്‍സില്‍ യോഗത്തിന് ബദലായി ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് വിഭാഗവും സമാന്തര യോഗം ചേര്‍ന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ ശക്തി തെളിയിക്കാനുളള അവസരമായാണ് യോഗത്തെ കണ്ടത്.

ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞ് നിന്ന യോഗത്തില്‍ നിലവിലെ പാലക്കാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട്, ബാബു കോട്ടയില്‍ പ്രസിഡന്റും കെ.എ ഹമീദ് ജന. സെക്രട്ടറിയുമായി അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നതായി ടി നസിറുദ്ദീന്‍ പ്രഖ്യാപിച്ചു.

പാലക്കാട് വ്യാപാര ഭവനിലാണ് ജോബി വി ചുങ്കത്ത് പക്ഷം സമാന്തര ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് യോഗ ശേഷം ജോബി വി ചുങ്കത്ത് അറിയിച്ചു.

യൂണിറ്റ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനിടെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായ പിളര്‍പ്പ് നിയമനടപടികളിലേക്കും സംഘടന പിടിച്ചെടുക്കുന്നതിലേക്കും നീങ്ങാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News