തന്നെ തകര്‍ക്കാന്‍ ആസൂത്രിതശ്രമമെന്ന് ടൊവിനോ; ആരുടെയും പേര് പറയുന്നില്ല; ഫേസ്ബുക്കിലെ അഭിപ്രായപ്രകടനങ്ങള്‍ അവസാനിപ്പിക്കുന്നു

തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നെന്ന് യുവനടന്‍ ടൊവിനോ തോമസ്. എഡിറ്റ് ചെയ്ത വീഡിയോയിലൂടെയും ട്രോളുകളിലൂടെയുമാണ് തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നതെന്ന് ടൊവിനോ ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് താന്‍ അവസാനിപ്പിക്കുകയാണെന്നും താന്‍ പറയുന്ന കാര്യങ്ങള്‍ അതിന്റെ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കഴിവുള്ള ജനത ഉണ്ടാകുമ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ആക്ടീവ് ആകാമെന്നും ടൊവിനോ പറഞ്ഞു.

‘ഒരു ട്രോള്‍ പേജില്‍, പേര് പറയുന്നില്ല. ഒരു ദിവസം എട്ട് ട്രോളുകളെങ്കിലും എനിക്കെതിരെ വന്നു. അത് ആസൂത്രിതമല്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ, ആര്‍ക്കൊക്കെയോ ആഗ്രഹമുണ്ടായിരുന്നു എന്റെ സ്വീകാര്യത കുറയണമെന്ന്. ഞാന്‍ ആരുടെയും പേര് പറയുന്നില്ല. മോശമായി ചിത്രീകരിക്കാന്‍ എഡിറ്റ് ചെയ്ത ചില വീഡിയോകള്‍ ഉപയോഗിച്ചു. ടോവിനോ മോശമായി പെരുമാറിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.’-ടൊവിനോ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here