തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം; അപകടത്തില്‍പ്പെട്ടത് കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികള്‍

ചെന്നൈ: തമിഴ്‌നാട് കരൂര്‍ ജില്ലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം. കാസര്‍ഗോഡ് താമസിക്കുന്ന ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചവര്‍.

ശനിയാഴ്ച പുലര്‍ച്ചെ കുഴിത്തലയിലാണ് അപകടം. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. അഞ്ചു പേര്‍ അപകടസ്ഥലത്ത് വച്ചും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

ബിസിനസുമായി ബന്ധപ്പെട്ടാണ് ഇവര്‍ കാസര്‍ഗോഡ് സ്ഥിരതാമസമാക്കിയത്. ബന്ധുക്കള്‍ മഹാരാഷ്ട്രയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News