‘അയ്മനം സിദ്ധാര്‍ഥിനെയും തോല്‍പ്പിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍’; മന്ത്രിയുടെ അകമ്പടി വാഹനത്തിന്റെ ഹോണടി കേട്ട് സമരത്തിനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: സമരത്തിന് വന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ പൊലീസ് വണ്ടിയുടെ ഹോണടി കേട്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലാണ് കെഎസ്‌യുക്കാര്‍ ഇങ്ങനെ വീര്യം പ്രകടിപ്പിച്ചത്. മെഡിക്കല്‍ പിജി കോഴ്‌സിലെ ഫീസ് വര്‍ധനയില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു ‘ചുണക്കുട്ടന്മാരാണ്’ വാഹനത്തിന്റെ ഹോണടി കേട്ട് ഓടിയത്.

ഷൈലജ ടീച്ചറിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രി ജി.സുധാകരന്റെ അകമ്പടി വാഹനത്തില്‍ നിന്നുള്ള ഹോണ്‍ കേട്ട് പ്രവര്‍ത്തകര്‍ നഗരമധ്യത്തിലൂടെ ഓടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് എംഎസ്എഫ് പ്രവര്‍ത്തകന്‍ പൊലീസിനെ കണ്ട് ഓടിയതിന് സമാനമാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ഓട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News