അഞ്ചു വര്‍ഷത്തെ സൗഹൃദവും പ്രണയവും; ഗായിക മധുവന്തിയും സംഗീതസംവിധായകന്‍ വിഷ്ണു വിജയനും വിവാഹിതരാകുന്നു

ഗായകന്‍ സംഗീതസംവിധായകനുമായ രമേശ് നാരായണന്റെ മകള്‍ മധുവന്തി വിവാഹിതയാകുന്നു. ഗപ്പി സിനിമയുടെ സംഗീതസംവിധായകനായ വിഷ്ണു വിജയ്‌യാണ് വരന്‍. നാളെ തിരുവനന്തപുരം ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍. ഗപ്പിയിലെ തിര തിര.. എന്ന ഗാനം ആലപിച്ചത് മധുവന്തിയാണ്.

അഞ്ചു വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. രമേശ് നാരായണന്റെ ഫ്ളൂട്ടിസ്റ്റ് കൂടിയായിരുന്നു വിഷ്ണു. ഈ പരിചയവും പ്രണയത്തിന് കരുത്തായി.

സംഗീതരംഗത്ത് തന്നെ സജീവമാകാനുള്ള തീരുമാനത്തിലാണ് ഇരുവരും. വിഷ്ണു സെപ്തംബറില്‍ പുതിയ സിനിമയുടെ തിരക്കുകളിലേക്ക് പ്രവേശിക്കും. മധുവന്തി പിതാവിനൊപ്പം സംഗീതപരിപാടികളുമായി മുന്നോട്ടുപോകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News