പെണ്ണിനെ ആണാക്കുന്ന സ്റ്റിറോയിഡുകള്‍; ജനനേന്ദ്രിയത്തില്‍ പോലും അത്ഭുതമാറ്റം സംഭവിച്ച സ്ത്രീയുടെ കഥ

സ്റ്റിറോയിഡുകളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് ഏവര്‍ക്കും അറിയാവുന്നതാണ്. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്തവര്‍ അനുഭവിച്ചാല്‍ മാത്രമേ പഠിക്കുകയുള്ളു. ഓസ്‌ട്രേലിയക്കാരി കാന്‍ഡിസ് ആംസ്‌ട്രോങ്ങിനും പറയാനുളളത് തന്റെ ജീവിതം നശിപ്പിച്ച സ്റ്റിറോയിഡ് ഉപയോഗത്തെക്കുറിച്ചാണ്.

സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം മൂലം കാന്‍ഡിസിന്റെ ജനനേന്ദ്രിയത്തില്‍ രൂപം പോലും മാറിപ്പോയെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. ഒരു ഡോക്യുമെന്റിയിലൂടെയാണ് തന്റെ ജീവിതം മാറ്റിമറിച്ച സ്റ്റിറോയിഡുപയോഗത്തെക്കുറിച്ച് അവര്‍ വിവരിച്ചത്. ശരീര സംരക്ഷണത്തില്‍ വലിയ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കാന്‍ഡിസ് പതിയെ സ്റ്റിറോയിഡ് ഉപയോഗത്തിലേക്ക് നീങ്ങുകയായിരുന്നു.

ആദ്യമൊക്കെ സന്തോഷവും ആനന്ദവും പകര്‍ന്നു നല്‍കിയ ഇത് ശരീരത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കാന്‍ഡിസ് വൈകിപ്പോയി. മാസങ്ങളോളം ട്രെന്‍ബോലെന്‍ എന്ന സ്റ്റിറോയിഡാണ് ഇവര്‍ കുത്തിവെച്ചത്. ആദ്യം ശബ്ദത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെട്ടെങ്കിലും കാര്യമായെടുത്തില്ല. എന്നാല്‍ പിന്നീട് ശരീരത്തിലെമ്പാടും അമിതമായി രോമവളര്‍ച്ചയുണ്ടാകാന്‍ തുടങ്ങിയതോടെ കാര്യം പന്തിയല്ലെന്ന് മനസ്സിലായി.

പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. ആര്‍ത്തവം നിലച്ചതോടെ തന്നിലെ സ്ത്രീത്വം നഷ്ടമായെന്ന് കാന്‍ഡിസ് തിരിച്ചറിഞ്ഞു. പേശികള്‍ ദൃഡമായതോടെ പുരുഷ ശരീരത്തിലേക്കുള്ള മാറ്റം വേഗത്തിലായി. യോനിക്ക് ചുറ്റിലുള്ള മാംസപേശികള്‍ വികസിച്ച് ലിംഗത്തിന്റെ രൂപമായതോടെ കാന്‍ഡിസ് ശരിക്കും പുരുഷനായി മാറി. തന്റെ മാനസിക നിലയെപ്പോലും തെറ്റിച്ച ഈ പരിണാമത്തില്‍ നിന്നും പുറത്തുകടക്കാനുള്ള തീവ്ര ശ്രമം നടത്തുന്ന കാന്‍ഡിസിന് ലോകത്തോട് വിളിച്ചുപറയാനുള്ളത് ആരും സ്റ്റിറോയിഡുകള്‍ ഉപയോഗിക്കരുതെന്നതു മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News