ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

തിരുവനന്തപുരം: കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ക്കേ തിരിച്ചടിയല്ല കൊലപാതകമെന്നും സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നെന്നും അദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് വലിയ പ്രകോപനമുണ്ടായിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News