സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യ യുണിഫോമുകൾ; അഞ്ചാം ക്ലാസ് വരെയുള്ള രണ്ടരലക്ഷം കുട്ടികൾക്ക് രണ്ട് സെറ്റ് കൈത്തറി യൂണിഫോമുകളാണ് വിതരണം ചെയ്യുക

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വരെയുള്ള രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി കൈത്തറി യൂണിഫോമുകള്‍ നല്‍കുന്നത്. ഇതിനായി 9.25 ലക്ഷം മീറ്റര്‍ തുണി തിരുവനന്തപുരം ഹാന്റക്‌സില്‍ തയ്യാറായികഴിഞ്ഞു.

വ്യവസായ മന്ത്രി എ.സി മൊയ്തീനും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും ഹാന്റക്‌സിലെത്തി യൂണിഫോം വിതരണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. അടുത്ത അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ അതാത് എ.ഇ.ഒമാര്‍ മുഖേനയാണ് സ്‌കൂളുകളില്‍ യൂണിഫോം എത്തിക്കുക. ഈ മാസം അവസാനത്തോടെ യൂണിഫോം വിതരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 22ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. യൂണിഫോം ലഭിക്കാത്തവര്‍ക്ക് നാനൂറ് രുപവീതം നല്‍കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News