കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.

ദില്ലി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പാക്ക് സൈന്യം കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിയുതിര്‍ക്കുന്നത്. രജൗരി ജില്ലയിലെ നൗശേര സെക്ടറിലെ മൂന്ന് ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ പ്രദേശ വാസികളായ ഒരച്ഛനും മകളും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരികേറ്റിട്ടുണ്ട്.

1200 ഓളം വരുന്ന ഗ്രാമവാസികളെ ഇന്ത്യന്‍ സൈന്യം സുരക്ഷിതമായ മേഖലയില്‍ മാറ്റി. അതിര്‍ത്തിയിലെ ഒരു സ്‌കൂളും അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു. ശക്തമായ പ്രത്യാക്രമണം ഇന്ത്യന്‍ സൈന്യം നടത്തുന്നതായി സൈന്യത്തിന്റെ വക്താവ് ലഫന്റനന്റ് കേണല്‍ മനീഷ് മെഹത്ത അറിയിച്ചു.

ഇന്നലെ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന് പരികേറ്റിരുന്നു. അതിന് മുമ്പുള്ള രണ്ട് ദിവസങ്ങളിലും ഗ്രമീണമേഖലകള്‍ ലക്ഷ്യം വച്ച് പാക്ക് നടത്തിയ വെടിവയ്പ്പിലും രണ്ട് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക്കിസ്ഥാന്‍ സൈനീകര്‍ക്കും പരിക്കേറ്റതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News