ബാഹുബലി 2 തകര്‍ത്ത പ്രതാപം തിരിച്ചുപിടിക്കാന്‍ ബോളിവുഡ്; ഇതിഹാസമാകാന്‍ സല്ലുഭായ് വരുന്നു

ഇന്ത്യന്‍ വെള്ളിത്തിരയിലെ സര്‍വ്വകാല റെക്കോഡുകളും തിരുത്തി എഴുതിയാണ് രാജമൗലി ചിത്രം ബാഹുബലി കുതിക്കുന്നത്. 1000 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമെന്ന ഖ്യതി സ്വന്തമാക്കിയ ബാഹുബലിയുടെ കളക്ഷന്‍ 1300 കോടി പിന്നിട്ടുകഴിഞ്ഞു. 1600 കോടിയിലധികമെങ്കിലും ബാഹുബലി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ബാഹുബലിയുടെ കളക്ഷന്‍ റെക്കോഡുകള്‍ക്ക് മുന്നില്‍ ബോളിവുഡിന്റെ പ്രതാപം കൂടിയാണ് ഇടിഞ്ഞുവീണത്. ഒപ്പം തന്നെ ബാഹുബലിയുടെ റെക്കോഡുകള്‍ തകര്‍ക്കാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.

ബാഹുബലി തകര്‍ത്ത പ്രതാപം തിരിച്ചുപിടിക്കാന്‍ ശേഷിയുള്ള ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം ബോളിവുഡിന്റെ സ്വന്തം സല്ലുഭായിയുടെ ട്യൂബ് ലൈറ്റാണ്. കാബിര്‍ ഖാന്റെ സംവിധാനത്തില്‍ സല്‍മാന്‍ നായകനാകുന്ന ട്യൂബ്‌ലൈറ്റ് ബാഹുബലി 2 വിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

റിലീസിനു മുന്‍പുതന്നെ വിതരണാവകാശത്തിലൂടെ ചിത്രം 130 കോടി നേടിക്കഴിഞ്ഞു. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായവും സല്‍മാന്‍ ചിത്രം അതി ഗംഭീരമായിരിക്കുമെന്നാണ്. ഗുജറാത്തിലും രാജസ്ഥാനിലും വിതരണാവകാശത്തിലൂടെ വന്‍ തുകയാണ് ചിത്രത്തിന് ലഭിച്ചത്. ദംഗലിനെക്കാളും കൂടിയ തുകയ്ക്ക് വിതരാണാവകാശം വാങ്ങിയത് ആരാധകര്‍ക്ക് സല്‍മാന്‍ ഖാനിലുളള വിശ്വാസമാണെന്നും റിപ്പോര്‍ട്ടുണ്ട്.

സൂപ്പര്‍ ഹിറ്റായ ബജ്‌റംഗി ബായ്ജന്റെ സംവിധായകനായിരുന്ന കബീര്‍ ഖാനാണ് ട്യൂബ് ലൈറ്റും അണിയിച്ചൊരുക്കുന്നത് എന്നതിനാല്‍ തന്നെ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ്. യുദ്ധ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രമാണ് ട്യൂബ്‌ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജൂണ്‍ 23നാണ് ബോക്‌സ് ഓഫീസില്‍ പുതു ചരിത്രമെഴുതാന്‍ സല്‍മാന്‍ ചിത്രമെത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News