ബാഹുബലി ബിരിയാണിയും ദേവസേന ചപ്പാത്തിയും; പോരെങ്കില്‍ കട്ടപ്പ മീല്‍സും അവന്തിക ഫ്രൈഡ് റൈസും കഴിക്കാം; ഹോട്ടലുകളിലും ബാഹുബലി തരംഗം

ഇന്ത്യന്‍ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന ബാഹുബലിയുടെ തരംഗം തുടരുന്നു. ചലച്ചിത്രമേഖലയിലെന്നല്ല സമൂഹത്തിന്റെ നാനാതുറകളിലും ഇപ്പോള്‍ ബാഹുബലി തരംഗമാണ്. ഹോട്ടല്‍ മേഖലയിലാണ് ഇപ്പോള്‍ ബാഹുബലി തരംഗം ആഞ്ഞിടിക്കുന്നത്.

ബാഹുബലി ചിത്രത്തിന്റെ വിപണനമൂല്യം ഉപയോഗപ്പെടുത്തുകയാണ് ഹോട്ടലുകളുടെ ലക്ഷ്യം. കോയമ്പത്തൂരിലെ ന്യൂ സിദ്ധാപുതൂരിലെ ഹോട്ടലിലെ ബാഹുബലി വിഭഹങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയം. ബാഹുബലി കോമ്പോസ് എന്ന പേരിലാണ് മെനു.

ബാഹുബലി  കോമ്പോയില്‍ മട്ടണ്‍ ബിരിയാണിയും ചിക്കണ്‍ ലോലിപ്പോപ്പും കൂടി 170 രൂപയ്ക്ക് കഴിക്കാം. വില്ലന്‍ വേഷത്തിലൂടെ ഏവരുടേയും മനം കവര്‍ന്ന ബല്ലാല ദേവനും തീന്‍മേശയിലെ പ്രിയ വിഭവമാണ്. ബല്ലാലദേവ ചിക്കന്‍ബിരിയാണിയും ചില്ലി ഫിഷും കൂടി 130 രൂപയ്ക്ക് കഴിക്കാം. ദേവസേനയും അവന്തികയും കട്ടപ്പയുമെല്ലാം സൂപ്പര്‍ ഡിഷായി മുന്നിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News