തരംഗമാകാന്‍ പൂമരത്തിലെ പുതിയ ഗാനമെത്തി

കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം നേരത്തെ തരംഗമായിരുന്നു. ചിത്രത്തിലെ തന്നെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. കടവത്തൊരു തോണി എന്ന ഗാനമാണ് തരംഗം തീര്‍ക്കാനെത്തുന്നത്.

മനോഹരമായ ഒരു കവിതയുടെ പശ്ചാത്തലത്തിലാണ് ഗാനം മുന്നോട്ട് പോകുന്നത്. കടവത്തൊരു തോണി എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് അജീഷ് ദാസനാണ്. സംഗീതം നല്‍കിയിരിക്കുന്നത് ലീല എല്‍.ഗിരികുട്ടനും. കാര്‍ത്തിക്കാണ് പാട്ട് പാടിയിരിക്കുന്നത്.

ഫൈസല്‍ റാസി പാടിയ ഞാനും ഞാനുമെന്റാളും മലയാളക്കര ഇരു കൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍ എന്നിവരും പൂമരത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. എബ്രിഡ് ഷൈനാണ് പുമരം സംവിധാനം ചെയ്യുന്നത്. കഥയെഴുതിയിരിക്കുന്നതും എബ്രിഡ് ഷൈന്‍ തന്നെയാണ്. ഡോ.പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് പൂമരം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News