വീണ്ടും ഉന്തുവണ്ടിയില്‍ മൃതദേഹം; പാവപ്പെട്ടവര്‍ ദുരിതം പേറുന്നു; വികസിത ഇന്ത്യയെന്നും തിളങ്ങുന്ന ഇന്ത്യയെന്നും ഭരണകൂടം ആവര്‍ത്തിക്കുമ്പോള്‍ ഗ്രാമങ്ങളിലെ കാഴ്ചയ്ക്ക് മാറ്റമില്ല

പഞ്ചാബ്: സ്വന്തം ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകളോളം നടന്നുപോകേണ്ടിവന്ന ഒഡിഷ സ്വദേശിയായ ദിന മാഞ്ചിയെന്ന ഭര്‍ത്താവിന്റെ ദുരന്ത ചിത്രം ഇനിയും ആരുടേയും ഒര്‍മ്മകളില്‍ നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. ഇപ്പോഴിതാ വീണ്ടും ആരുടേയും കണ്ണ് നിറയുന്ന ചിത്രമാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്നും പുറത്തുവന്നത്.

സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതുമൂലം കൂലിപ്പണിക്കാരനായ സരബ്ജിത്തിന് അച്ഛന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ വീട്ടിലെത്തിക്കേണ്ടിവന്നു. ആബുലന്‍സ് വിട്ടുനല്‍കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ അച്ഛന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിക്കാന്‍ മറ്റുവഴികളില്ലാതായതോടെ ഉന്തുവണ്ടിയെ ആശ്രയിക്കുകയായിരുന്നു സരബ്ജിത്ത്.

സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചുവെങ്കിലും ചുരുങ്ങിയ പക്ഷം 400 രൂപയെങ്കിലും വേണമെന്നായിരുന്നു മറുപടി. ഒരു നേരത്തെ അന്നത്തിനു പോലും കഷ്ടപ്പെടുന്ന ദരിദ്രകുടുംബത്തിന് ഇത് താങ്ങാനാകുന്നതിലും അധികമായിരുന്നു. പണം ഇല്ലാത്തതിനാല്‍ മൃതദേഹം ഉന്തുവണ്ടിയില്‍ കിടത്തി സൈക്കിളുമായി ബന്ധിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News