മനസാക്ഷി മരിച്ചിട്ടില്ല; ആത്മഹത്യചെയ്യാന്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയ യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ബെയ്ജിങ്: ജീവനൊടുക്കാന്‍ ട്രെയിന് മുന്നിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.ട്രെയിന് മുന്നിലേക്ക് പാഞ്ഞടുത്ത യുവതിയെ പിന്നില്‍ നിന്നും യുവാവ് വലിച്ചിട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലുള്ള ഒരു റെയില്‍വേ സ്റ്റേഷനില്‍ മെയ് പത്തിനാണ് സംഭവം അരങ്ങേറിയത്. ട്രെയിന്റെ വരവ് കാത്ത് പ്ലാറ്റ്ഫോമില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം നില്‍ക്കുന്ന യുവതിയേയും ഇവര്‍ക്ക് പുറകിലായി നില്‍ക്കുന്ന യുവാവിനേയും വീഡിയോയില്‍ കാണാം.

ട്രെയിന്റെ മുന്നിലേക്ക് പാഞ്ഞടുത്ത യുവതിയെ പിന്നില്‍ നിന്ന യുവാവ് വസ്ത്രത്തില്‍ പിടിച്ച് വലിച്ച് താഴെയിട്ടു.തുടര്‍ന്ന് രണ്ട് പേരും പ്ലാറ്റ്ഫോമിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. അപ്പോഴേക്കും മറ്റ് യാത്രക്കാരും ഇവരുടെ സമീപത്തേക്ക് ഓടിയെത്തിയിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചത് കോളെജ് വിദ്യാര്‍ത്ഥിനിയും ഇവരെ രക്ഷപ്പെടുത്തിയ ആള്‍ റെയില്‍വേ ജീവനക്കാരനുമാകാമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News