സോഷ്യല്‍ മീഡിയയിലൂടെ കുമ്മനം പുറത്തുവിട്ട വീഡിയോയുടെ ആധികാരികത തെളിയിക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത തെളിയിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത് എവിടെ നടന്നതാണെന്നത് കൂടി വ്യക്തമാക്കണം. അദ്ദേഹത്തിന് അതിനുള്ള ബാധ്യതയുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ഘോഷയാത്ര നടത്തിയെന്ന പേരില്‍ സോഷ്യല്‍മീഡിയയിലാണ് വ്യാജ വീഡിയോ കുമ്മനം പുറത്തുവിട്ടത്. ഇതിലാണ് പി ജയരാജന്റെ ആവശ്യം. ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് പറ്റിയതല്ല.

ആര്‍എസ്എസ് പ്രചാരകിന് മാത്രം നടത്താന്‍ കഴിയുന്ന ഒന്നാണതെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News