കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നിലയ്ക്കുന്നു. കോര്‍പ്പറേഷന്‍ 5 മാസമായി വാടക നല്‍കാത്തതിനാല്‍ മാലിന്യം കയറ്റുന്ന ലോറി ഉടമകള്‍ സമരത്തില്‍

കൊച്ചി: നഗരത്തിലെ മാലിന്യനീക്കം നിലച്ചത് ജനങ്ങളെ തെല്ലൊന്നുമല്ല അലട്ടുന്നത്. കോര്‍പ്പറേന്‍ വാടക നല്‍കാത്തതിനാലാണ് സമരം നടത്തുന്നതെന്ന് ലോറി ഉടമകള്‍ വ്യക്തമാക്കി. അഞ്ച് മാസമായുള്ള വാടക ലഭിക്കാതെ ഇനി മാലിന്യം കയറ്റില്ലെന്ന നിലപാടിലാണ് ലോറി ഡ്രൈവര്‍മാര്‍.

പലതവണ മേയറുമായി ചര്‍ച്ചനടത്തിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്തതിനാലാണ് സമരം തുടരുന്നതെന്ന് ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു. 45 ലേറി ഡ്രൈവര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മാലിന്യ നീക്കം താളം തെറ്റി തുടങ്ങി.

എന്നാല്‍ മാലിന്യ നീക്കത്തിന് കരാറെടുത്ത വ്യക്തിയുമായി കേസുണ്ടെന്നും കേസിന് തീര്‍പ്പായെങ്കിലെ പണം നല്‍കുകയുള്ളൂവെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പ്രതികരിച്ചു. ഇവരെ സമരത്തിലേക്ക് നയിച്ചതില്‍ പങ്കില്ലെന്നുമാണ് യുഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ വിശദീകരണം. സമരം ശക്തമായാല്‍ നഗരത്തിലെ മാലിന്യ നീക്കം പൂര്‍ണ്ണമായും നിലയ്ക്കും. ഇത് മഴക്കാല രോഗങ്ങളുടെ വ്യാപനത്തിലേക്ക് കൊച്ചിയെ എത്തിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News