എച്ച്1 എന്‍1 33 ജീവനുകള്‍ കവര്‍ന്നെടുത്തു; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ കടുത്ത ഭീതി ഉയര്‍ത്തിക്കൊണ്ടാണ് എച്ച് 1 എന്‍ 1 പടര്‍ന്നു പിടിക്കുന്നത്. മഴക്കാലം കൂടിയെത്തുന്നതോടെ എച്ച് 1 എന്‍ 1 കൂടുതല്‍ കെടുതികള്‍ സമ്മാനിക്കുമെന്നാണ് വിലയിരുത്തലുകള്‍. ആരോഗ്യ വകുപ്പ് തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
എച്ച് 1 എന്‍ 1 ബാധിച്ച് ഈ മാസം ഒമ്പതുപേര്‍ മരിക്കുകയും 99 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 2017 ല്‍ മാത്രം 33 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 443 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളാണ് ഡെങ്കിപ്പനി ഭീഷണി ഏറ്റവുമധികം നേരിടുന്നത്. ഇവിടങ്ങളില്‍ ദിവസംതോറും 50 നും 100 നുമിടയില്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ദിവസവും പതിനായിരത്തോളം പേരാണ് പകര്‍ച്ചപ്പനിക്ക് ചികിത്സതേടുന്നത്. രണ്ടുമാസമായി രോഗബാധിതരുടെ എണ്ണത്തില്‍ കുറവുവന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചിക്കന്‍പോക്‌സ്, ചിക്കുന്‍ഗുനിയ, എലിപ്പനി, തുടങ്ങിയ രോഗങ്ങളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. മെയ്മാസത്തില്‍ ആയിരത്തോളം പേര്‍ക്കാണ് ചിക്കന്‍പോക്‌സ് പിടിപെട്ടത്. എലിപ്പനിബാധിച്ച 62 പേരില്‍ ആറുപേര്‍ മരിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here