
കൊല്ലം: 5 വര്‍ഷം ഭരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമം പ്രതിപക്ഷത്തും ഭരണപക്ഷത്തും നടക്കുന്നതായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള തുറന്നുകാട്ടി. രാഷ്ട്രീയത്തില്‍ 65 വര്‍ഷം തികയ്ക്കുന്ന പിള്ള തനിക്ക് ലഭിച്ച സ്വീകരണ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
19 ആണൊ 6 ആണെ വലുതെന്നു ചോദിച്ചാല്‍ ഏതാണ് വലുതെന്ന് കുട്ടികള്‍ക്കുപോലും അറിയാമെന്നും പിള്ള പറഞ്ഞു. തങ്ങളിപ്പോളും മുന്നണിക്ക് പുറത്തുതന്നെയാണെന്ന് പറഞ്ഞ പിള്ള ഒര മര്യാദയുടെ പേരിലെങ്കിലും ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
ജനാധിപത്യ ഭരണത്തില്‍ അനഭിമതനും വിശ്വാസമില്ലാത്ത വകുപ്പ് മേധാവിയുമായി സര്‍ക്കാര്‍ ഭരിക്കണമെന്ന കോടതി വിധി ശരിയല്ലെന്നും പിള്ള ചൂണ്ടികാട്ടി. രാഷ്ട്രീയത്തില്‍ അറുപത്തിയഞ്ച് വര്‍ഷം തികയ്ക്കുന്ന പിള്ളയ്ക്ക് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ യോഗം ഇപി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഡോ. ഡി ബാബുപോള്‍ കെ രാജഗോപാല്‍ ബിന്ധുകൃഷ്ണ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here