പാകിസ്താന്റെ പ്രകോപനം തുടരുന്നു; കശ്മീരിലെ രജൗരി മേഖലയില്‍ വെടിവെയ്പ്പും ഷെല്ലാക്രമണവും; ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഞായറാഴ്ച രാവിലെ 6:45ന് രജൗരി സെക്ടറിലെ ചിത്തി ബാക്‌റി എരിയയില്‍ പാകിസതാന്‍ വെടിവെയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഏഴോളം ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്താന്റെ ആക്രമണം.

82എം.എം 120 എം.എം തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചാണ് പാക് ആക്രമണം. പാകിസ്താന്റെ പ്രകോപനത്തിനെതിരെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രജൗരി ഗാര്‍ഡിനില്‍ ഇന്നലെ പാക്‌സ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവുന്നത്. വെടിവെയ്പ്പ് തുടരുന്നതിനാല്‍ പ്രദേശവാസികളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മേഖലയിലെ നിരവധി സ്‌കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here