കണ്ണില്‍ ചോരയില്ലാത്ത അധ്യാപകര്‍; അസംബ്ലിയില്‍ ബാഗ് തൂക്കി നിന്ന വിദ്യാര്‍ഥിക്ക് വൈസ് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം. വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടമായി

ലക്‌നൗ: വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങുന്ന കൊടിയ പീഡനത്തിന്റെ വാര്‍ത്തകളാണ് സ്വാശ്രയ കോളേജുകളില്‍ നിന്നും പുറത്തുവരുന്നത്. എന്നാല്‍ കോളേജുകളില്‍ മാത്രമല്ല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ കൊടിയ പീഡനം ഏറ്റുവാങ്ങുകയാണ്.

സ്‌കൂള്‍ അസംബ്ലിയില്‍ ബാഗ് തൂക്കി നിന്നു എന്ന കാരണത്താല്‍ യു പിയിലെ അലഹബാദിലെ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥിക്ക് വൈസ് പ്രിന്‍സിപ്പലിന്റെ ക്രൂര മര്‍ദ്ദനമേറ്റുവാങ്ങേണ്ടിവന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടമായി. സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥി സെര്‍വന്‍ ടെറന്‍സിനാണ് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ടെറന്‍സ് ഇപ്പോള്‍ ലക്‌നോയില്‍ ചികില്‍സയിലാണ്.

മെയ് ഒമ്പതിനാണ് സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥിയായ സെര്‍വന്‍ ടെറന്‍സ് സ്‌കൂള്‍ ബാഗ് തൂക്കി രാവിലത്തെ അസംബ്‌ളിയില്‍ പങ്കെടുത്തത്. ഇതു കണ്ട് ടെറന്‍സിനടുത്തെത്തിയ വൈസ് പ്രിന്‍സിപ്പല്‍ ലെസ്‌ലി കോട്ടിനോ കൈയിലുണ്ടായിരുന്ന ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലക്‌നോ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here